• Breaking News

    സൂര്യനമസ്‌കാരം പോലെ ഏതെങ്കിലുമൊരു ‘ആസനം’ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ നിര്‍ദേശിച്ചുകൂടെ? മോദിയെ പരിഹസിച്ച് അഖിലേഷ് യാദവ്

    Could you please address the unemployment of youths, like sunbathing? Akhilesh Yadav makes a mockery of Modi,www.thekeralatimes.com


    രാജ്യം നേരിടുന്ന തൊഴിലില്ലായ്മയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്  സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.  തൊഴിലില്ലായ്മ പരിഹരിക്കാന്‍  മോദി ഏതെങ്കിലുമൊരു  ‘ആസനം’ (യോഗ) നിര്‍ദേശിക്കണമെന്നായിരുന്നു അഖിലേഷ് യാദവ് പറഞ്ഞത്.  ഉത്തര്‍ പ്രദേശില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ”പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മുതുക് ശക്തികൂട്ടുന്നതിനായി സൂര്യനമസ്‌കാരത്തിന്റെ എണ്ണം വര്‍ധിപ്പിക്കുമെന്ന് മോദി പറഞ്ഞിരുന്നു. അതുപോലൊരു ആസനം യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാനും കൂടി നിർദ്ദേശിച്ചാല്‍ നന്നായിരിക്കും”-  അഖിലേഷ് യാദവ് പറഞ്ഞു.

    ‘രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിക്ക് അതിനെക്കുറിച്ചൊന്നും ചിന്തിക്കാന്‍ സമയമേയില്ല’. ഒന്നുമില്ലെങ്കില്‍ അദ്ദേഹത്തിന് ഒരു ആസനമെങ്കിലും നിര്‍ദേശിച്ചുകൂടെയെന്നും അഖിലേഷ് പറഞ്ഞു.

    ലോക്സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്  നന്ദി പ്രസംഗം നടത്തുന്ന വേളയില്‍ രാഹുല്‍ ഗാന്ധി എം.പിയെ അഭിസംബോധനചെയ്തായിരുന്നു സൂര്യനമസ്‌കാരത്തെക്കുറിച്ച് മോദി സംസാരിച്ചത്.

    രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി യുവാക്കളുടെ മര്‍ദനമേറ്റു വാങ്ങേണ്ടി വരുമെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു മോദി.

    ‘രാഹുല്‍ ഗാന്ധി പറഞ്ഞത് എനിക്ക് ആറുമാസത്തിനുള്ളില്‍ അടികിട്ടുമെന്നാണ്. എനിക്കറിയാം അത് അത്രയ്ക്ക് എളുപ്പമുള്ള കാര്യമല്ലെന്ന്. അതായത് ആറുമാസം തയ്യാറെടുപ്പുകള്‍ക്കായിട്ട് വേണം. ഈ ആറുമാസത്തില്‍ ഞാന്‍ സൂര്യനമസ്‌കാരം കൂടുതലായി ചെയ്യും, അപ്പോള്‍ അടിവാങ്ങിക്കാന്‍ എന്റെ മുതുക് തയ്യാറായിരിക്കും,’ മോദി ലോക്സഭയില്‍ പറഞ്ഞു.

    Post Bottom Ad