• Breaking News

    എ​ല്‍​എ​ല്‍​ബി പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വ​ദി​ക്ക​ണം; പ​ന്തീ​ര​ങ്കാ​വ് യു​എ​പി​എ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ അ​ല​ന്‍ ഷു​ഹൈ​ബ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു

    LLB Examination should be allowed: Alan Shuhaib,www.thekeralatimes.com

    കൊ​ച്ചി: പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​മ​തി തേ​ടി കോ​ഴി​ക്കോ​ട് പ​ന്തീ​ര​ങ്കാ​വ് യു​എ​പി​എ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ അ​ല​ന്‍ ഷു​ഹൈ​ബ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഫെ​ബ്രു​വ​രി 18-ന് ​ന​ട​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് അ​ല​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

    നി​ല​വി​ല്‍ മൂ​ന്നാം സെ​മ​സ്റ്റ​ല്‍ എ​ല്‍​എ​ല്‍​ബി പ​രീ​ക്ഷ എ​ഴു​താ​ന്‍ മാ​ത്ര​മാ​ണു വി​ല​ക്കു​ള്ള​ത്. അ​തി​നാ​ല്‍ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ഴു​താ​ന്‍ അ​നു​വ​ദി​ക്ക​ണം. വി​ദ്യാ​ര്‍​ഥി​യെ​ന്ന പ​രി​ഗ​ണ​ന ന​ല്‍​കി അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​ണു അ​ല​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്ന​ത്. ഹ​ര്‍​ജി​യി​ല്‍ എ​ന്‍​ഐ​എ, ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല എ​ന്നി​വ​രോ​ടു ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. അ​ല​ന്‍റെ പ​രീ​ക്ഷാ​കാ​ര്യ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച വി​ശ​ദ​മാ​യ സ​ത്യാ​വാ​ങ്മൂ​ലം ന​ല്‍​കാ​നാ​ണ് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്സി​റ്റി പാ​ല​യാ​ട് കാ​ന്പ​സി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ല​ന്‍.

    അ​തി​നി​ടെ അ​ല​ന്‍ ഷു​ഹൈ​ബ്, താ​ഹ എ​ന്നി​വ​രു​ടെ റി​മാ​ന്‍​ഡ് കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക കോ​ട​തി നീ​ട്ടി. അ​ടു​ത്ത മാ​സം 13 വ​രെ​യാ​ണു റി​മാ​ന്‍​ഡ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​ന്‍​ഐ​എ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​രു​വ​രേ​യും ചോ​ദ്യം ചെ​യ്തി​രു​ന്നു.

    Post Bottom Ad