• Breaking News

    അമൃതാനന്ദമയി രാജ്ഭവനില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി

    Amritanandamayi in Raj Bhavan; Governor Arif met with Mohammed Khan,www.thekeralatimes.com


    അമൃതാനന്ദമയി രാജ്ഭവനിലെത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. അനുയായികള്‍ക്കൊപ്പമാണ് മാതാ അമൃതാനന്ദമയി രാജ്ഭവനിലെത്തിയത്.

    ഇവരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും അദ്ദേഹത്തിന്റെ ഭാര്യ രേഷ്മ ആരിഫ് മുഹമ്മദ് ഖാനും ചേര്‍ന്ന് സ്വീകരിച്ചു. ഇരുവര്‍ക്കുമൊപ്പം ദീര്‍ഘനേരം സംസാരിച്ച ശേഷം അമൃതാനന്ദമയി മടങ്ങി.

    ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് സന്ദര്‍ശന വിവരം പുറത്തുവിട്ടത്. അമൃതാനന്ദമയിയെ ഗവര്‍ണറും ഭാര്യ രേഷ്മയും ചേര്‍ന്ന് പൊന്നാടയണിയിച്ചു.

    സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സൗഹൃദ സന്ദര്‍ശനമാണോ, ഔദ്യോഗിക സന്ദര്‍ശനമാണോയെന്ന് വ്യക്തമല്ല.

    Post Bottom Ad