• Breaking News

    കെജ്‌രിവാള്‍ ഭീകരവാദി തന്നെ; ഡല്‍ഹിയില്‍ തകര്‍ന്നടിഞ്ഞതിന് പിന്നലെ ബി.ജെ.പി എം.എല്‍.എ

    Kejriwal is a terrorist; BJP legislator blames BJP MLAs for collapsing in Delhi,www.thekeralatimes.com

    ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടക്കം പോലും കടക്കാനാവാതെ പാര്‍ട്ടി തകര്‍ന്നടിഞ്ഞതോടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ബി.ജെ.പി എം.എല്‍.എ രംഗത്ത്.

    ഭീകരവാദി എന്ന വിശേഷണമാവും കെജ്‌രിവാളിന് ചേരുകയെന്ന് വിശ്വാസ് നഗറില്‍നിന്ന് വിജയിച്ച ഒ.പി ശര്‍മ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പും ബി.ജെ.പി കെജ്‌രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചിരുന്നു.

    കെജ്രിവാള്‍ ഭീകരവാദികളോട് അനുകമ്പ കാട്ടുന്നു. അദ്ദേഹം ഇന്ത്യന്‍ സൈന്യത്തിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ടുക്ക്ഡെ ടുക്ക്ഡെ ഗ്യാങ്ങിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അതിനാല്‍ ഭീകരവാദി എന്ന വിശേഷണമാവും അദ്ദേഹത്തിന് ചേരുകയെന്നും ശര്‍മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
    ബിജെപി എംപി പര്‍വേഷ് വര്‍മ്മ, കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവരാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗിലടക്കം നടക്കുന്ന പ്രക്ഷോഭങ്ങളെ എഎപി പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വിവാദ പരാമര്‍ശം.

    Post Bottom Ad