• Breaking News

    മുത്തൂറ്റ് വനിതാ മാനേജരുടെ ദേഹത്ത് മീന്‍ വെള്ളം ഒഴിച്ചു; അക്രമം ഓഫീസ് തുറക്കാന്‍ എത്തിയപ്പോള്‍

    Muthoot female manager's body poured into water; When the violence came to open the office,www.thekeralatimes.com

    മൂത്തൂറ്റ് ജീവനക്കാരിയെ ആക്രമിച്ചതായി പരാതി. കട്ടപ്പന ബ്രാഞ്ചിലെ വനിതാ മാനേജരുടെ ദേഹത്ത് സി.ഐ.ടിയു പ്രവര്‍ത്തകര്‍ മീന്‍ കഴുകിയ വെള്ളം ഒഴിച്ചെന്നാണ് പരാതി. അനിതാ ഗോപാലന് നേരെയാണ് അതിക്രമം ഉണ്ടായത്. ഓഫീസ് തുറക്കാന്‍ എത്തിയപ്പോഴാണ് അക്രമം നടന്നത്.

    ഓഫീസ് തുറക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആക്രോശിച്ചാണ്, സമരക്കാരായ എട്ട് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയത്. മാനേജര്‍ അനിതാ ഗോപാലന്‍ കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള സമരത്തെ തുടര്‍ന്ന് കുറെ ദിവസങ്ങളായി ഓഫീസ് അടഞ്ഞ് കിടക്കുകയായിരുന്നു.

    മുത്തൂറ്റ് ഫിനാന്‍സ് ഓഫീസുകളില്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം നടക്കുകയാണ്. ജീവനക്കാര്‍ക്കെതിരെ നേരത്തെയും അതിക്രമം നടന്നിരുന്നു.

    Post Bottom Ad