• Breaking News

    ബിജു മേനോനെ മലര്‍ത്തിയടിച്ച് പൃഥ്വിരാജ്; മേക്കിംഗ് വിഡിയോ

    Prithviraj hits Biju Menon Making Video,www.thekeralatimes.com

    പൃഥ്വിരാജ്-ബിജു മേനോന്‍ ചിത്രം അയ്യപ്പനും കോശിയും തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചെളിയില്‍ പുതഞ്ഞുള്ള ആക്ഷന്‍ രംഗങ്ങളായിരുന്നു ക്ലൈമാക്‌സിന്റെ ഹൈലൈറ്റാണ്. ക്ലൈമാക്‌സ് ഫൈറ്റിന്റെ മേക്കിംഗ് വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ബിജുമേനോനെ ചെളിയില്‍ തലകുത്തനെ മലര്‍ത്തിയടിക്കുന്ന പൃഥ്വിയാണ് വിഡിയോയിലെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

    അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പന്‍ നായരായി ബിജു മേനോനും, പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും വേഷമിടുന്നു. സംവിധായകന്‍ രഞ്ജിത്ത് കുര്യന്‍ എന്ന പൃഥ്വിയുടെ അച്ഛന്‍ വേഷം ചെയ്യുന്നു. അന്ന രേഷ്മ രാജന്‍, അനു മോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബു മോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവരാണ് മറ്റ് താരങ്ങള്‍.

    ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്, പി.എം. ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം സുദീപ് ഇളമണ്‍. സംഗീതം ജേക്‌സ് ബിജോയ്.

    Post Bottom Ad