• Breaking News

    ഫെബ്രുവരി 23ന് ഭാരത് ബന്ദ്; ആഹ്വാനവുമായി ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്

    Bharat Bandh on February 23; Bhim Army chief Chandrasekhar Azad addresses the call,www.thekeralatimes.com


    ഫെബ്രുവരി 23ന് ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. സര്‍ക്കാരിന്റെ കീഴില്‍ വരുന്ന വിവിധ തൊഴില്‍ മേഖലകളിലെ സംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ചാണ് നടപടി.

    സുപ്രീം കോടതിയുടെ ഉത്തരവിനെ മറികടക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് വേണ്ടി എല്ലാ പട്ടികജാതി-വര്‍ഗ എംപിമാരും എംഎല്‍എമാരും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേപോലെ തന്നെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭീം ആര്‍മി ഫെബ്രുവരി 16ന് മണ്ഡി ഹൗസില്‍ നിന്നും പാര്‍ലമെന്റ് മാര്‍ച്ച് നടത്തും.

    സര്‍ക്കാര്‍ ജോലികള്‍ക്കും വിവിധ വകുപ്പുകളിലെ സ്ഥാനകയറ്റങ്ങള്‍ക്കും സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി ഞായറാഴ്ച്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

    Post Bottom Ad