• Breaking News

    പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപരമായി സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളെന്നും ദേശവിരുദ്ധരെന്നും വിളിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി

    Bombay High Court says those who peacefully protest against the amendment of citizenship law cannot be called traitors and anti-nationals,www.thekeralatimes.com

    ഒരു നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന പൗരന്മാരെ രാജ്യദ്രോഹികളെന്നോ ദേശവിരുദ്ധരെന്നോ വിളിക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. മജാല്‍ഗോണിലെ ഇദ്ഗാ മൈതാനത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്താന്‍ അനുമതി നിഷേധിച്ചതിനെതിരെ നല്‍കിയ പരാതി പരിഗണിക്കുന്നതിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.

    ‘ഒരു നിയമത്തെ ആളുകള്‍ക്ക് എതിര്‍ക്കേണ്ടിവരുന്നതുകൊണ്ട് സമാധാനപരമായി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി കാണരുത്, ജസ്റ്റിസുമാരായ ടിവി നല്‍വാഡെയും എംജി ലേവ്‌ലിക്കറും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.പൗരത്വ പ്രക്ഷോഭത്തിന് അനുമതി നിരസിച്ചുകൊണ്ടുള്ള ബീഡ് ജില്ലാ മജിസ്ട്രേറ്റിന്റെയും സിറ്റി പോലിസിന്റെയും ഉത്തരുവകളും ഹൈകോടതി റദ്ദാക്കി. ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പോലിസ് പ്രക്ഷോഭത്തിനുള്ള അനുമതി നിഷേധിച്ചിരുന്നത്.

    ജനങ്ങള്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ”ഒരു പ്രത്യേക നിയമം അവരുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണെന്ന് ആളുകള്‍ വിശ്വസിക്കുമ്പോള്‍… ആ അവകാശം സംരക്ഷിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്ന് ഭരണാധികാരികള്‍ ഓര്‍മ്മിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.

    അഹിംസയില്‍ ഊന്നിയ പ്രക്ഷോഭങ്ങളിലൂടെയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും അത് കൊണ്ട് സമാധാനപരമായി സമരം നടത്താനുള്ള ജനങ്ങളുടെ അവകാശത്തെ നിഷേധിക്കാനാവില്ലെന്നും ഹരജിക്കാരനും ബന്ധപ്പെട്ടവര്‍ക്കും സമാധാനപരമായി പ്രക്ഷോഭം നടത്താമെന്നും കോടതി വ്യക്തമാക്കി.വൈകീട്ട് ആറ് മുതല്‍ രാത്രി 10 വരെ പ്രക്ഷോഭം നടത്താനാവില്ലെന്നായിരുന്നു പോലിസ് ഉത്തരവ്. ഈ ഉത്തരവാണ് ഹൈകോടതി റദ്ദാക്കിയത്.

    Post Bottom Ad