• Breaking News

    കോണ്‍ഗ്രസിന് ഉയര്‍ത്തിക്കാട്ടാനായി ഒരു നേതാവില്ലെന്ന് കപില്‍ സിബല്‍

    Kapil Sibal says Congress has no leader to highlight,www.thekeralatimes.com

    കോണ്‍ഗ്രസിന് ഉയര്‍ത്തിക്കാട്ടാന്‍ നേതാവില്ലെന്ന് മുതിര്‍ന്ന നേതാവ് കബില്‍ സിബല്‍. ഇത് പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധിയാണെന്നും കബില്‍ സിബല്‍ പറഞ്ഞു. എത്രയും ഇതിന് വേഗം പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം

    ജനങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും ബി.ജെ.പിയും അവരുടെ മന്ത്രിമാരും നടത്തുന്ന പ്രചാരണങ്ങള്‍ രാജ്യത്ത് ഇനി വിലപ്പോവില്ലെന്നാണ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ തെളിഞ്ഞത്. ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ് ഫലങ്ങളിലും ഇക്കാര്യം കാണാം.

    തിരഞ്ഞെടുപ്പ് വിജയം മുന്നില്‍കണ്ട് ജനങ്ങളെ ഭിന്നിപ്പിക്കുന്നത് അനസാനിപ്പിക്കണമെന്ന് അമിത്ഷാ  മനസിലാക്കേണ്ട സമയമാണിത്. ഡല്‍ഹിയിലെ അതേ ജനവിധി തന്നെയാണ് ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭ തിതെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് സംഭവിക്കാനിരിക്കുന്നതെന്ന് കബില്‍ ലസിബല്‍ പറഞ്ഞു.

    ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ലഭിക്കാതെ കോണ്‍ഗ്രസ് കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 70ല്‍ 62 സീറ്റ് നേടി എ.എ.പി മൂന്നാം തവണയും അധികാരത്തിലേറി. ബി.ജെ.പിക്ക് എട്ട് സീറ്റ് ലഭിച്ചു.

    Post Bottom Ad