• Breaking News

    സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

    CPM state secretariat meeting today,www.thekeralatimes.com


    സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. പൊലീസിനും ഡിജിപിക്കുമെതിരായ സിഎജി റിപ്പോര്‍ട്ട് വിവാദമായിരിക്കെയാണ് സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി സംസ്ഥാന സമിതിയും ചേരാന്‍ നേരത്തെ തീരുമാനിച്ചിരുന്നതാണെങ്കിലും പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയം സിപിഎം നേതൃയോഗം വിശദമായി ചര്‍ച്ച ചെയ്യ്‌തേക്കും.

    രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് പറഞ്ഞ് പ്രതിപക്ഷവും ബിജെപിയും സര്‍ക്കാരിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. ത്ിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ വിവാദം പെട്ടെന്ന് അവസാനിപ്പിക്കാനുള്ള തീരുമാനമായിരിക്കും യോഗത്തില്‍ ഉണ്ടാവുകയെന്നാണ് കരുതുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ക്രമക്കേടുകള്‍ നടന്നതെന്ന് പറഞ്ഞായിരിക്കും പ്രതിരോധം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിലും പന്തീരാങ്കാവ് യുഎപിഎ കേസിലും പല ഘട്ടങ്ങളിലായുണ്ടായ ആശയക്കുഴപ്പങ്ങളും ചര്‍ച്ചയാകും

    Post Bottom Ad