• Breaking News

    ഡൽഹിയിൽ എഎപി തേരോട്ടം; സീറ്റുകൾ വർധിപ്പിച്ച് ബിജെപി

    AAP's Therottam in Delhi; BJP to increase seats,www.thekeralatimes.com


    ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8നു തുടങ്ങി. 9 മുതൽ ആദ്യ സൂചനകൾ ലഭിക്കും. 11 മണിയോടെ ചിത്രം വ്യക്തമാകും. ആംആദ്മി പാർട്ടി (എഎപി) ഉജ്വലവിജയം നേടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ. എന്നാൽ, ഇത് വിശ്വസിക്കുന്നില്ലെന്നും അധികാരത്തിലെത്തുമെന്നും ബിജെപി പറയുന്നു.

    മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വസതിയില്‍ നിന്നും പാര്‍ട്ടി ഓഫീസിലെത്തി. 56 സീറ്റുകളിലാണ് ഇപ്പോള്‍ ആം ആദ്‍മി മുന്നില്‍ നില്‍ക്കുന്നത്. ബിജെപി 14 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി വന് മുന്നേറ്റമാണ് നടത്തുന്നത്.

    2015 ലെ തിരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. ബിജെപി 3 സീറ്റാണു നേടിയത്.

    Post Bottom Ad