• Breaking News

    ‘ക്വാറികളാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമെന്ന് ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല’- ഇ.പി ജയരാജന്‍

    'Quarries are not scientifically identified as cause of natural disasters' - EP Jayarajan,www.thekeralatimes.com


    പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണം ക്വാറികളുടെ പ്രവര്‍ത്തനമാണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. ക്വാറി പ്രവര്‍ത്തിക്കാത്ത സ്ഥലത്തും ഉരുള്‍പൊട്ടിയിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായ പഠനം നടത്തുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

    സംസ്ഥാനം തുടര്‍ച്ചയായി രണ്ട് വര്‍ഷം പ്രളയത്തില്‍ മുങ്ങിയെങ്കിലും ഇതില്‍ ക്വാറികളുടെ സ്വാധീനം സംബന്ധിച്ച് ശാസ്ത്രീയമായ പഠനം സര്‍ക്കാര്‍ നടത്തിയിട്ടില്ല. മന്ത്രി ഇ.പി ജയരാജന്‍ തന്നെയാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.

    അതേസമയം നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ടില്‍ ക്വാറികളുടെ പ്രവര്‍ത്തനം ഉരുള്‍പൊട്ടലിന് കാരണമാകുന്നെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ശാസ്ത്രീയ പഠനം നടത്തുന്നതിന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോട് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് അപേക്ഷിച്ചിട്ടുണ്ട്. അനധിക്യത ഖനനം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുല്ലക്കര രത്നാകരന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

    Post Bottom Ad