• Breaking News

    തിരഞ്ഞെടുപ്പ് വോട്ടിംഗ് മെഷിനില്‍ തന്നെ; ബലറ്റ് പേപ്പറിലേക്ക് മടങ്ങില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷര്‍

    Within the electoral voting machine; Chief Election Commissioner refuses to return ballot paper,www.thekeralatimes.com


    ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും നിലപാടില്‍ ഉറച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ. ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോണ്ടതില്ലെന്നും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടത്താനാവില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

    ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ കാറോ പേനയോ പോലെയാണ്. സ്വതന്ത്രമായി നിലനില്‍ക്കുന്നവയാണ്. എന്നാല്‍ ഇടയ്ക്ക് പ്രശ്നങ്ങളൊക്കെ ഉണ്ടാവുമെന്നും പൂര്‍ണ്ണമായ അട്ടിമറി സാധ്യമല്ലെന്നും ടൈസ് നൗ സമ്മിറ്റില്‍ അദ്ദേഹം പറഞ്ഞു.

    സുപ്രീം കോടതിയടക്കം വിവിധ കോടതികള്‍ വോട്ട് ചെയ്യുന്നതിന് ഇലക്ട്രോണിക് യന്ത്രങ്ങളെ ഉപയോഗിക്കുന്നതിനെ അംഗീകരിച്ചിട്ടുണ്ടെന്നും സുനില്‍ അറോറ പറഞ്ഞു.

    ജര്‍മനി, നെതര്‍ലന്‍ഡ്, ഐര്‍ലന്‍ഡ്, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ പ്രമുഖ രാഷ്ട്രങ്ങള്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം വഴിയുള്ള തെരഞ്ഞെടുപ്പ് വേണ്ടെന്നു വെച്ചിട്ടുണ്ട്. എന്നാല്‍ എന്നാല്‍ അക്കാര്യത്തില്‍ ഇപ്പോള്‍ ഒരാലോചനയില്ലെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.

    Post Bottom Ad