• Breaking News

    അഞ്ചാം പാതിരയ്ക്ക് ശേഷം ഞെട്ടിക്കാന്‍ മറ്റൊരു ക്രൈംത്രില്ലര്‍; ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംനേടി ഫോറന്‍സികിന്റെ ട്രെയിലര്‍

    Another crime thriller to shock after the fifth half; Forensic Trailer,www.thekeralatimes.com

    ടൊവീനോ ചിത്രം ഫൊറന്‍സികിന്റെ ആകാംക്ഷയുണര്‍ത്തുന്ന ഔദ്യോഗിക ട്രെയ്ലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ടൊവിനോ തോമസിനെ നായകനാക്കി നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ഒരുക്കുന്ന ചിത്രമാണ് ഫോറന്‍സിക്. ടൊവിനോ ഫോറന്‍സിക് ഉദ്യോഗസ്ഥനായി എത്തുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണ് നായിക.

    സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്നാണ് ചിത്രത്തില്‍ ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. അഖില്‍ പോളും, അനസ് ഖാനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. രഞ്ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, പ്രതാപ് പോത്തന്‍, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

    നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജെയ്ക്സ് ബിജോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.


    Post Bottom Ad