• Breaking News

    ബി.ജെ.പിയെ തോല്‍പിക്കേണ്ട ദൗത്യം കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളെ ഏല്‍പ്പിച്ചോ? ചിദംബരത്തിനെതിരെ ശര്‍മിഷ്ഠ മുഖര്‍ജി

    Did the Congress delegate to the regional parties the task of defeating the BJP? Sharmita Mukherjee Against Chidambaram,www.thekeralatimes.com

    ബിജെപിയെ പരാജപ്പെടുത്താനുള്ള ചുമതല കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളെ ഏല്‍പ്പിച്ചോയെന്ന് കോണ്‍ഗ്രസ് നേതാവും പ്രണബ് മുഖര്‍ജിയുടെ മകളുമായ ശര്‍മിഷ്ട മുഖര്‍ജി. ഡല്‍ഹിയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയ പി ചിദംബരത്തിനെതിരെയാണ് ശര്‍മ്മിഷ്ട മുഖര്‍ജിയുടെ പരാമര്‍ശം.

    ‘എല്ലാ ബഹുമാനവും സൂക്ഷിച്ച് പറയട്ടെ, ബിജെപി തോല്‍പ്പിക്കുക എന്ന ദൗത്യം കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികള്‍ക്ക് പുറംകരാര്‍ നല്‍കിയിട്ടുണ്ടോ. ഇല്ലെന്നാണ് ഉത്തരമെങ്കില്‍ പിന്നെന്തിനാണ് നമ്മുടെ തിരിച്ചടിയില്‍ ആശങ്കപ്പെടുന്നതിനേക്കാള്‍ എഎപിയുടെ വിജയത്തില്‍ ആഘോഷിക്കുന്നത്. അതെ എന്നാണ് ഉത്തരമെങ്കില്‍ പിസിസി അടച്ചുപൂട്ടാം’ ശര്‍മിഷ്ട തുറന്നടിച്ചു.
    ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണ അജണ്ട ഡല്‍ഹിയിലെ ജനങ്ങള്‍ പരാജത്തിയെന്ന് ചിദംബരം ട്വീറ്റ് ചെയ്ിതിരുന്നു. ഇതാണ് ശര്‍മ്മിഷ്ടയെ പ്രകോപിപ്പിച്ചത്.

    Post Bottom Ad