• Breaking News

    വിജയ് യെ വീണ്ടും ചോദ്യം ചെയ്യും; ആദായനികുതി വകുപ്പ് നോട്ടീസയച്ചു

    Vijay will be questioned again The Income Tax Department has issued notice,www.thekeralatimes.com


    നടന്‍ വിജയ് യെ ഷൂട്ടിങ് സെറ്റില്‍ നിന്ന് ആദായനികുതി വകുപ്പ് ചോദ്യം ചെയ്തത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ നടന്‍ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട് . മൂന്ന് ദിവസത്തിനകം ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന് ആദായനികുതി വകുപ്പ് നോട്ടീസയച്ചു. സ്വത്ത് വിവരങ്ങള്‍ സുക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് നോട്ടീസ്.

    ബുധനാഴ്ച്ച വൈകിട്ടായിരുന്നു വിജയ് യെ ആദായ നികുതി വകുപ്പ് സംഘം ആദ്യം കസ്റ്റഡിയിലെടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു നടപടി.

    പിന്നാലെ വിജയ് ചിത്രം മാസ്റ്റര്‍ ചിത്രീകരിക്കുന്ന നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ ഭൂമി സിനിമാ ആവശ്യങ്ങള്‍ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

    Post Bottom Ad