• Breaking News

    ഋതുവിനെ പ്രണയിച്ച് ദുല്‍ഖര്‍; തരംഗം തീര്‍ത്ത് ‘എന്നൈ വിട്ടു’ സോംഗ്

    Dulquer in love with Ritu; Wave Song After leaving the wave,www.thekeralatimes.com

    ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കണ്ണും കണ്ണും കൊള്ളയ്യടിത്താല്‍’ ചിത്രത്തിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ”എന്നൈ വിട്ട്” എന്ന റൊമാന്റിക് സോംഗ് 5 ലക്ഷത്തിലധികം വ്യൂസുമായി ട്രെന്‍ഡിംഗ് ലിസ്റ്റില്‍ അഞ്ചാമതായി തുടരുകയാണ്.

    ദുല്‍ഖറും ഋതു വര്‍മയും തമ്മിലുള്ള പ്രണയ രംഗങ്ങളാണ് പാട്ടിന്റെ ഹൈലൈറ്റ്. ദുല്‍ഖറിന്റെ അഞ്ചാമത്തെ തമിഴ് ചിത്രമാണിത്. മസാലകോഫി ബാന്‍ഡാണ് പാട്ടിനും ചിത്രത്തിനും സംഗീതമൊരുക്കുന്നത്. മലയാളിയായ രഞ്ജിത്ത് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഘ്‌നേശ് ശിവനാണ് വരികളെഴുതിയിരിക്കുന്നത്.

    ദേസിംഗ് പെരിയസ്വാമി ഒരുക്കുന്ന ചിത്രം വിയാകോം 18 സ്റ്റുഡിയോസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.


    Post Bottom Ad