• Breaking News

    അമിതഭാരം കയറ്റിയ വാഹനങ്ങൾ കോസ് വേയെ തകർക്കുന്നു; യുവമോർച്ച പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചു

    Overloaded vehicles destroying the causeway;  Young Mormon activists protested with wreaths,www.thekeralatimes.com

    നെയ്യാറ്റിൻകര: അമിതഭാരം കയറ്റിയ വാഹനങ്ങൾ കോസ് വേയെ തകർക്കുന്നതിൽ യുവമോർച്ച പ്രതിഷേധിച്ചു. 2002ലാണ് നെയ്യാറ്റിൻകര രമേശ്വരം റോഡുകളെ ബന്ധിപ്പിയ്ക്കാൻ കോസ് വേ ആരംഭിച്ചത്. ഇന്ന് കോസ് വേ മരണത്തോടു മല്ലിടുകയാണ്. കോസ് വേയുടെ ആരംഭഘട്ടത്തിൽ തന്നേ ഭാരം കയറ്റിയ വാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ ഗതാഗത സംവിധാനത്തിന് അനുയോജ്യമായി അല്ല എന്നുള്ളത് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. പക്ഷേ ഇന്ന് ആയിരക്കണക്കിന് അമിത ചരക്കുകൾ കയറ്റിയ വാഹനങ്ങൾ ആണ് ഈ കോസ്‌ വേയിലൂടെ നിയമങ്ങൾ കാറ്റിൽ പറത്തി കടന്ന് പോകുന്നത്. ഇത്തരം സഞ്ചാരമാണ് കോസ് വേയെ തകർച്ചയിൽ എത്തിച്ച് അപകട അവസ്ഥയിലേക്ക് എത്തിച്ചതും. എന്നാൽ ജനങ്ങൾ നൽകിയ നിരവധി നിവേദനങ്ങൾ അധികൃതർക്ക് മുന്നിൽ സമർപ്പിച്ചെങ്കിലും ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറായിട്ടില്ല. അമിതഭാരവുമായി എത്തുന്ന വാഹനങ്ങളെ ഇതുവഴി നിരോധിച്ചുകൊണ്ട് ലോകായുക്ത വിധി പുറപ്പെടുവിച്ചിരുന്നു. ആ വിധി പോലും നടപ്പിലാക്കാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല. വലിയ വാഹനങ്ങൾ ഇതുവഴി പോകുന്നത് കാരണം ഈ പ്രദേശത്തെ കുടിവെള്ള പൈപ്പ് ലൈനുകൾ പൊട്ടി തകരുന്ന അവസ്ഥയാണ്. ഇത്തരത്തിലുള്ള ജനദ്രോഹ നടപടികൾക്കെതിരെ അധികൃതർ മൗനം പാലിയ്ക്കുന്ന സാഹചര്യത്തിലാണ് യുവമോർച്ച പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
    ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് ആർ.രാജേഷ് റീത്ത് വച്ച്
    ഉദ്ഘടനം ചെയ്തു. യുവമോർച്ച നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാമേശ്വരം ഹരി അധ്യക്ഷത വഹിച്ചു. മഞ്ചന്തല സുരേഷ്, സി.എസ്.ചന്ദ്രകിരൺ, ആലംപൊറ്റ ശ്രീകുമാർ, ഷിബുരാജ്കൃഷ്ണ, എന്നിവർ സംസരിച്ചു.
    യുവമോർച്ച-ബിജെപി നേതാക്കളായ
    അമരവിള ജയചന്ദ്രൻ, ഗോപലകൃഷ്ൺ, ലാലു, ഉദയകുമാർ, അജിത്കുമാർ , അജി, പ്രതാപൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. അധികൃതർ നടപടിയെടുക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് യുവമോർച്ച നേതൃത്വം അറിയിച്ചു.

    Post Bottom Ad