• Breaking News

    നിര്‍ഭയ കേസില്‍ വധശിക്ഷ വൈകുന്നു; കോടതിയ്ക്ക് പുറത്ത് പ്രതിഷേധവുമായി അമ്മ

    Death sentence delayed in Nirbhaya case Mother with protests outside court,www.thekeralatimes.com

    നിര്‍ഭയക്കേസില്‍ പ്രതികളുടെ വധശിക്ഷ വൈകുന്നതില്‍ പ്രതിഷേധിച്ച് കോടതിയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി അമ്മ രംഗത്ത്. ഡല്‍ഹി വിചാരണ കോടതിയ്ക്ക് പുറത്താണ് അമ്മ ആശാദേവി ബുധനാഴ്ച വൈകുന്നേരം പ്രതിഷേധിച്ചത്.

    നാല് കുറ്റവാളികള്‍ക്കെതിരെ പുതിയ മരണ വാറണ്ട് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജിയിലെ വാദം കേള്‍ക്കല്‍ ഡല്‍ഹി കോടതി വ്യാഴാഴ്ചത്തേയ്ക്ക് മറ്റിയതിന് പിന്നാലെയാണ് അമ്മയുടെ പ്രതിഷേധം.
     പ്രതികളിലൊരാളായ പവന്‍ ഗുപ്ത തനിക്ക് അഭിഭാഷകനില്ലെന്ന് കോടതിയില്‍ അപ്പീല്‍ നല്‍കിയതിനാല്‍ ഡല്‍ഹി കോടതി അദ്ദേഹത്തിന് ഉടന്‍ നിയമസഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. ഇവയെല്ലാം കേസ് കൂടുതല്‍ കാലതാമസം വരുത്താനുള്ള തന്ത്രങ്ങളാണെന്ന് നിര്‍ഭയയുടെ അമ്മ പറഞ്ഞു.

    ”ഒന്നര വര്‍ഷമായി നിയമപരമായ പരിഹാരങ്ങള്‍ ലഭിക്കാന്‍ ഞാന്‍ കോടതിയോട് ആവശ്യപ്പെടുന്നു. കഴിഞ്ഞ തവണ നിങ്ങള്‍ മരണ വാറണ്ട് തിയതി നല്‍കിയിട്ടില്ല, കാരണം ഹൈക്കോടതി ഒരാഴ്ചത്തെ സമയം നല്‍കിയിരുന്നു. ഇപ്പോള്‍ അവര്‍ അഭിഭാഷകനില്ലാതെ ആണ് വന്നിരിക്കുന്നത്. ഞാന്‍ ഇരയുടെ അമ്മയാണ്. നീതി ആവശ്യപ്പെട്ട് കൈകള്‍ കൂപ്പിയാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. എനിക്ക് അവകാശങ്ങളില്ലേ, ”നിര്‍ഭയയുടെ അമ്മ ആശാ ദേവി ചോദിച്ചു.

    Post Bottom Ad