• Breaking News

    എനിക്ക് അവകാശങ്ങളില്ലേ?: കോടതിയിൽ പൊട്ടിക്കരഞ്ഞ് കൈകൾ കൂപ്പി നിർഭയയുടെ അമ്മ

    Do I have no rights ?: Nirbhaya's mother burst into tears,www.thekeralatimes.com

    നിർഭയയുടെ അമ്മ ബുധനാഴ്ച ഡൽഹി കോടതിയിൽ വീണ്ടും പൊട്ടിക്കരഞ്ഞു. നാലു കുറ്റവാളികളെ തൂക്കിക്കൊല്ലാനുള്ള തീയതി താൻ വർഷങ്ങളായി ആവശ്യപ്പെടുകയാണെന്ന് ജഡ്ജിയുടെ മുന്നിൽ കൈകൾ കൂപ്പി അവർ പറഞ്ഞു.

    “എന്റെ അവകാശങ്ങൾക്ക് വിലയില്ലേ?,” 2012ൽ നാല് പ്രതികൾ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പാരാമെഡിക് വിദ്യാർത്ഥിയുടെ മാതാവ് കോടതിയോട് ചോദിച്ചു. ഡൽഹി കോടതി വാദം വ്യാഴാഴ്ചത്തേക്ക് മാറ്റി. നാല് കുറ്റവാളികൾക്കെതിരെ പുതിയ മരണ വാറണ്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലെ വാദം കേൾക്കൽ ആണിത്.

    പ്രതികളിലൊരാളായ പവൻ ഗുപ്ത തനിക്ക് അഭിഭാഷകനില്ലെന്ന് കോടതിയിൽ അപ്പീൽ നൽകിയതിനാൽ ഡൽഹി കോടതി അദ്ദേഹത്തിന് ഉടൻ നിയമ സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തു.

    ഇവയെല്ലാം കേസ് കൂടുതൽ കാലതാമസം വരുത്താനുള്ള തന്ത്രങ്ങളാണെന്ന് നിർഭയയുടെ അമ്മ പറഞ്ഞു.

    “ഒന്നര വർഷമായി നിയമപരമായ പരിഹാരങ്ങൾ ലഭിക്കാൻ ഞാൻ കോടതിയോട് ആവശ്യപ്പെടുന്നു. കഴിഞ്ഞ തവണ നിങ്ങൾ മരണ വാറന്റ് തീയതി നൽകിയിട്ടില്ല, കാരണം ഹൈക്കോടതി ഒരാഴ്ചത്തെ സമയം നൽകിയിരുന്നു. ഇപ്പോൾ അവർ അഭിഭാഷകനില്ലാതെ ആണ് വന്നിരിക്കുന്നത്. ഞാൻ ഇരയുടെ അമ്മയാണ്. നീതി ആവശ്യപ്പെട്ട് കൈകൾ കൂപ്പിയാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. എനിക്ക് അവകാശങ്ങളില്ലേ, ”നിർഭയയുടെ അമ്മ ആശാ ദേവി ചോദിച്ചു.

    “നിങ്ങളുടെ അവകാശങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാണ്. അതിനാലാണ് ഈ നടപടികൾ നടക്കുന്നത്.” ജഡ്ജി മറുപടി നൽകി.

    കുറ്റവാളികളുടെ അഭിഭാഷകനായി എ പി സിംഗ് തിങ്കളാഴ്ച വരെ പ്രവർത്തിച്ചിരുന്നു എന്നാൽ ഇന്ന് പവൻ ഗുപ്തയ്ക്ക് അഭിഭാഷകനില്ല. തൂക്കിക്കൊല്ലൽ വൈകിപ്പിക്കുന്നതിനുള്ള ബോധപൂർവമായ നീക്കമാണിതെന്ന് നിർഭയയുടെ അമ്മയുടെ അഭിഭാഷകൻ പറഞ്ഞു.

    കുറ്റവാളിക്ക് നിയമപരമായ സഹായത്തിന് അർഹതയുണ്ടെന്ന് ന്യായീകരിക്കാൻ ജഡ്ജി ശ്രമിച്ചു. “ഞങ്ങൾക്ക് അദ്ദേഹത്തിന് നിയമപരമായ സഹായം വാഗ്ദാനം ചെയ്യാൻ കഴിയും. ലഭ്യമായ മറ്റ് സാദ്ധ്യതകൾ എന്തൊക്കെയാണ്,” ജഡ്ജി ആരാഞ്ഞു.

    കുറ്റവാളികൾക്ക് നിയമ സഹായം നൽകുന്നത് നിർഭയയോട് ചെയ്യുന്ന അനീതിയാണെന്ന് നിർഭയയുടെ പിതാവ് കോടതിയെ അറിയിച്ചു.

    അവർക്ക് അഭിഭാഷകനെ നൽകാത്തത് അനീതിയാണെന്ന് ഇതിന്‌ മറുപടിയായി ജഡ്ജി പറഞ്ഞു.

    Post Bottom Ad