• Breaking News

    ഏഷ്യയുടെ അഭിമാനമായി പാരസൈറ്റ്; ദക്ഷിണ കൊറിയന്‍ ചിത്രം നേടിയത് നാലു ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍

    Parasite as the pride of Asia; The South Korean film won four Oscars,www.thekeralatimes.com


    ലോസ് ആഞ്ചലസ്: ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ ഏഷ്യയുടെ അഭിമാനമായി ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റ്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച അന്താരാഷ്ട്ര ചിത്രം എന്നിങ്ങനെ നാലു പുരസ്‌കാരങ്ങളാണ് പാരസൈറ്റ് നേടിയത്. പാരസൈറ്റിലൂടെ മികച്ച സംവിധായകനായി ബോങ്ജൂ ഹോ തെരഞ്ഞെടുക്കുപ്പെട്ടു.

    ദ ഐറിഷ് മാന്റെ സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സിസ്, വണ്‍സ് അപോണ്‍എടൈമിന്റെ സംവിധായകന്‍ ക്വിന്റിന്‍ തരന്റിനൊ, 1917 ന്റെ സംവിധായകന്‍ സാം മെന്‍ഡിസ്, ജോക്കറുടെ സംവിധായകന്‍ ടോഡ് ഫിലിപ്സ് എന്നിവരെ പിന്തള്ളിയാണ് ബോം ജൂ ഹൊ പുരസ്‌കാരം നേടിയത്.

    ഇതോടെ 92-ാമത് ഓസ്‌കാര്‍ വേദിയിലെ എല്ലാ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ജോക്കറിലെ അഭിനയത്തിലൂടെ വാക്വിന്‍ ഫിനിക്സ് നേടി. റെനി സെല്‍ വഗറാണ് മികച്ച നടിയായി കെരഞ്ഞെടുക്കപ്പെട്ടത്. ജൂഡിയിലെ അഭിനയത്തിനാണ് പുരസ്‌കാരം.

    Post Bottom Ad