• Breaking News

    ‘ബി.ജെ.പിയുടെ വര്‍ഗീയതയ്ക്കും ജനദ്രോഹ നടപടികള്‍ക്കും ജനം നല്‍കിയ തിരിച്ചടി’; കെജ്‌രിവാളിന് ആശംസയുമായി പിണറായി വിജയന്‍

    People's backlash for BJP's communalism and sedition Pinarayi Vijayan wishes Kejriwal,www.thekeralatimes.com


    ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും ഉജ്ജ്വല വിജയത്തിലേയ്ക്ക് കുതിക്കുന്ന അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടിയ്ക്കും ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയ കെജ്‌രിവാളിനെ അഭിനന്ദിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

    തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് ബിജെപിയും കോണ്‍ഗ്രസും പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ബിജെപിയുടെ വര്‍ഗീയതയ്ക്കും ജനദ്രോഹ നടപടികള്‍ക്കും എതിരെ ജനം നല്‍കിയ തിരിച്ചടിയാണ് ഫലമെന്നും പിണറായി വിജയന്‍ പറഞ്ഞു.

    ബിജെപിക്ക് ഒരു ബദലുണ്ടെങ്കില്‍ അവരെ ജനം അംഗീകരിക്കും എന്നതിന് തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Post Bottom Ad