• Breaking News

    സി.എ.എക്കെതിരെ പുതുച്ചേരിയിലും പ്രമേയം; പാസാക്കിയത് ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദിയുടെ എതിര്‍പ്പ് അവഗണിച്ച്

    Puducherry resolution against CAA The proposal was passed by Lt Governor Kiran Bedi,www.thekeralatimes.com


    പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി പുതുച്ചേരി. ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദിയുടെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു സഭ പ്രമേയം പാസാക്കിയത്. ഇതോടെ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യ കേന്ദ്ര ഭരണ പ്രദേശമായി പുതുച്ചേരി മാറി.

    ചര്‍ച്ചയില്‍ പങ്കെടുക്കാതെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പൗരത്വ നിയമ ഭേദഗതി ചര്‍ച്ച ചെയ്യാനായി മാത്രം ചേര്‍ന്ന പ്രത്യേക നിയമസഭയിലാണ് പ്രമേയം അവതരിപ്പിച്ചത്. ഈ സമയം തന്നെ പ്രതിപക്ഷത്തെ എന്‍.ആര്‍ കോണ്‍ഗ്രസ്, അണ്ണാ ഡി.എം.കെ, ബി.ജെ.പി എം.എല്‍.എമാര്‍ സഭ വിട്ടു. പ്ലക്കാര്‍ഡുകളുമായി നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു.

    പ്രമേയം സഭയില്‍ അവതരിപ്പിക്കരുതെന്ന് കാണിച്ച്, സഭയിലെ മൂന്ന് നോമിനേറ്റഡ് ബി.ജെ.പി എം.എല്‍.എമാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദിക്ക് പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ച ഗവര്‍ണര്‍, എം.എല്‍.എമാര്‍ക്ക് എതിര്‍പ്പുള്ളതിനാല്‍ സഭയില്‍ പ്രമേയം അവതരിപ്പിക്കരുതെന്ന് കാണിച്ച് മുഖ്യമന്ത്രി വി.നാരായണസ്വാമിയ്ക്ക് കത്തും നല്‍കി. ഇത് അവഗണിച്ചാണ് ഇന്ന് സഭയില്‍ പ്രമേയം പാസാക്കിയത്.

    Post Bottom Ad