• Breaking News

    നെയ്യാറ്റിൻകര രാമേശ്വരം - പാലക്കടവ് പാലം അപകട ഭീഷണിയിൽ

    Neyyattinkara Rameshwaram - Palakkadavu bridge under threat,www.thekeralatimes.com

    നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രാമേശ്വരം പാലക്കടവ് പാലം വഴി അനധികൃതമായി അമിതഭാരം കയറ്റിയ ലോറികൾ പോകുന്നത് കാരണം പാലത്തിൽ വിള്ളലുകൾ വീണ് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ആയിരക്കണക്കിന് ജനങ്ങളും, വിദ്യാർത്ഥികളും ദിവസവും യാത്രക്ക് ഉപയോഗിക്കുന്നത് ഈ പാലമാണ്.

    ഭാരം കേറ്റി ഉള്ള വാഹനങ്ങൾ നിരോധിച്ചുകൊണ്ട് 2007ലെ ലോകായുക്തയുടെ വിധി നടപ്പിലാക്കണമെന്ന് വളരെ നാളുകളായി തന്നെ ബന്ധപ്പെട്ട വിവിധ വകുപ്പിലെ അധികൃതരെ രാമേശ്വരം റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
    ഇതുവഴി ഭാരം കയറ്റിയ ലോറി പോകുന്നത്  കാരണമാണ് പാലത്തിന്റെ അപകടഭീഷണിയും, കണ്ണംകുഴി മുതൽ നെയ്യാറ്റിൻകര കോടതി റോഡിന്റെ ശോചനീയാവസ്ഥയ്ക്കും ഈ പ്രദേശത്തെ കുടിവെള്ള പൈപ്പുകൾ  സ്ഥിരമായി പൊട്ടുകയും ചെയ്യുന്നതിന്റെയും പ്രധാന കാരണം.
    ലോകായുക്തയുടെ വിധി നടപ്പിലാക്കാത്ത പശ്ചാത്തലത്തിൽ വരും നാളുകളിൽ രാമേശ്വരം റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

    Post Bottom Ad