• Breaking News

    രാമേശ്വരം - പാലക്കടവ് പാലം അപകട ഭീഷണിയിൽ

    Rameshwaram - Palakkadavu bridge under threat,www.thekeralatimes.com

    നെയ്യാറ്റിൻകര: രാമേശ്വരം പാലക്കടവ് പാലം വഴി അനധികൃതമായി അമിതഭാരം കയറ്റിയ ലോറികൾ പോകുന്നത് കാരണം പാലത്തിൽ വിള്ളലുകൾ വീണ് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ആയിരക്കണക്കിന് ജനങ്ങളും, വിദ്യാർത്ഥികളും ദിവസവും യാത്രക്ക് ഉപയോഗിക്കുന്ന ഈ പാലമാണ്. ഭാരം കേറ്റി ഉള്ള വാഹനങ്ങൾ നിരോധിച്ചുകൊണ്ട് 2007ലെ ലോകായുക്തയുടെ വിധി നടപ്പിലാക്കണമെന്ന്, വളരെ നാളുകളായി തന്നെ ബന്ധപ്പെട്ട വിവിധ വകുപ്പിലെ അധികൃതരെ രാമേശ്വരം റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

    Rameshwaram - Palakkadavu bridge under threat,www.thekeralatimes.com

    ഇതുവഴി ഭാരം കയറ്റിയ ലോറി പോകുന്നത്  കാരണമാണ് പാലത്തിന്റെ അപകടഭീഷണിയും, കണ്ണംകുഴി മുതൽ നെയ്യാറ്റിൻകര കോടതി റോഡിന്റെ ശോചനീയാവസ്ഥയ്ക്കും, ഈ പ്രദേശത്തെ കുടിവെള്ള പൈപ്പുകൾ  സ്ഥിരമായി പൊട്ടുകയും ചെയ്യുന്നതിന്റെയും പ്രധാന കാരണം. ലോകായുക്തയുടെ വിധി നടപ്പിലാക്കാത്ത പശ്ചാത്തലത്തിൽ വരും നാളുകളിൽ രാമേശ്വരം റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

    Post Bottom Ad