• Breaking News

    എറണാകുളം ലോ കോളജില്‍ എസ്.എഫ്.ഐ – കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

    SFI-KSU activists clash at Ernakulam Law College,www.thekeralatimes.com

    എറണാകുളം ലോ കോളജില്‍ എസ്.എഫ്.ഐ – കെ.എസ്.യു സംഘര്‍ഷം. ഇരുസംഘടനകളിലെയും ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോ കോളജില്‍ പരിപാടി നടത്തുന്നതിനിടെ കെ.എസ്.യു തീറ്റ മത്സരം നടത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

    തങ്ങള്‍ നടത്തുന്ന പരിപാടിയിലേക്ക് എസ്.എഫ്.ഐക്കാര്‍ ഇരച്ചു കയറുകയായിരുന്നു എന്ന് കെ.എസ്.യു.പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം തങ്ങളെ ആക്രമിക്കാന്‍ കെ.എസ്.യുക്കാര്‍ പുറത്തു നിന്ന് ആളെ ഇറക്കിയെന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

    പരിക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകരെ എറണാകുളം ജനറല്‍ ആശുപത്രിയിലും കെ.എസ്.യു പ്രവര്‍ത്തകരെ ഇന്ദിര ഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകനായ ഒരു വിദ്യാര്‍ഥിയുടെ മൂക്കിന്റെ പാലത്തിന് തകരാറു പറ്റിയിട്ടുണ്ടെന്നും അഞ്ചോളം എസ് എഫ് ഐ പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും എസ് എഫ് ഐ നേതൃത്വം അറിയിച്ചു.

    നാല് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു വിദ്യാര്‍ഥിയുടെ കൈക്ക് ഒടിവു പറ്റിയതായും കെ.എസ്.യു അറിയിച്ചു.

    Post Bottom Ad