• Breaking News

    ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാൻ 20കാരൻ മകൻ അച്ഛനെ മുറിയിൽ പൂട്ടിയിട്ടു

    20-year-old son locked his father in his room to avoid voting for BJP,www.thekeralatimes.com


    ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാനായി അച്ഛനെ മകൻ മുറിയിൽ പൂട്ടിയിട്ടു. ഡൽഹിയിലെ മുനിര്‍കയിലാണ് സംഭവം. 20കാരനായ മകനാണ് ബിജെപിക്ക് വോട്ടു ലഭിക്കാതിരിക്കാനായി അച്ഛനെ പൂട്ടിയിട്ടതെന്ന് ഇന്ത്യ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

    അച്ഛൻ ബിജെപിക്ക് വോട്ടുചെയ്യുമെന്ന് മനസിലാക്കിയ മകൻ മുൻപ് തന്റെ സുഹൃത്ത് ചെയ്ത പോലെ അനുകരിക്കുകയായിരുന്നു. ഡൽഹിയിലെ പാലം ഏരിയയിലുള്ള സുഹൃത്തും ബിജെപിക്ക് വോട്ടുചെയ്യാതിരിക്കാൻ അയാളുടെ അച്ഛനെ പൂട്ടിയിട്ടിരുന്നതായും 20കാരൻ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

    അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ നടക്കും. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൻെറ പോളിങ് ശതമാനം ഏറെ വിവാദങ്ങൾക്കൊടുവിൽ ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ്​ കമ്മീഷൻ പുറത്തുവിട്ടത്. 62.59 ശതമാനം വോട്ടാണ്​ രേഖപ്പെടുത്തിയതെന്ന് കമ്മീഷൻ അറിയിച്ചു​. ഒന്നിലധികം തവണ ബാലറ്റ്​ പേപ്പറുകളുടെ സൂക്ഷ്​മ പരിശോധന നടത്തിയത്​ കൊണ്ടാണ്​ പോളിങ്​ ശതമാനം കണക്കുകൂട്ടാൻ വൈകിയതെന്നും തെരഞ്ഞെടുപ്പ്​ കമ്മീഷൻ വിശദീകരിച്ചു.

    Post Bottom Ad