• Breaking News

    ‘ഷഹീന്‍ ബാഗോ, പ്രതിഷേധവുമോ അല്ല കണക്കുക്കൂട്ടലുകളാണ് തെറ്റിയത്’; ജനവിധി സി.എ.എയ്ക്കും എന്‍.പി.ആറിനും എതിരല്ലെന്ന് അമിത് ഷാ

    Shaheen Bago, Not Protest  Shah says that the mandate is not against the CAA or the NPR,www.thekeralatimes.com

    ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണം സി.എ.എ പ്രതിഷേധങ്ങളോ ഷഹീന്‍ ബാഗോ അല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രചാരണ തന്ത്രങ്ങളിലെ പാളിച്ചകളാണ് ഡല്‍ഹിലെ കണക്കുക്കൂട്ടലുകള്‍ തെറ്റിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

    ഗോലിമാരോ, ഇന്ത്യ- പാകിസ്ഥാന്‍ മാച്ച് തുടങ്ങിയ പരാമര്‍ശങ്ങള്‍ ബിജെപി ഒഴിവാക്കേണ്ടതായിരുന്നു. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനേയും ഷഹീന്‍ ബാഗീനേയും ബന്ധിപ്പിക്കേണ്ടതില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിജയിക്കാന്‍ മാത്രമല്ല ബിജെപിയുടെ ആശയങ്ങള്‍ ജനങ്ങളില്‍ പ്രചരിപ്പിക്കാന്‍ കൂടിയാണെന്നും അമിത് ഷാ പറഞ്ഞു.

    ദില്ലിയിലെ തെരഞ്ഞെടുപ്പ് ഫലം പൗരത്വ നിയമത്തിനോ എന്‍പിആറിനോ എതിരെയുള്ള ജനവിധിയല്ലെന്നും അമിത് ഷാ വിശദീകരിച്ചു.

    Post Bottom Ad