• Breaking News

    ശബരിമല കേസ്: വിശാലബെഞ്ച് നിലനില്‍ക്കുമെന്ന് സുപ്രീം കോടതി

    Sabarimala case: The Supreme Court says the broad bench will prevail,www.thekeralatimes.com


    ശബരിമല കേസ് വിശാല ബെഞ്ചിന് വിട്ട തീരുമാനം ശരിവച്ച് സുപ്രീംകോടതി. ഇത് സംബന്ധിച്ച എതിര്‍പ്പുകളെല്ലാം ചീഫ് ജസ്റ്റിസ് തള്ളി. ശബരിമല കേസിലെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു എന്നും കോടതി വ്യക്തമാക്കി. രണ്ട് വിഭാഗമായി കേസ് പരിഗണിക്കാനാണ് തീരുമാനം.

    മതസ്വാതന്ത്ര്യത്തിന്റെ വ്യാപ്തി എത്രത്തോളം, ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതാചരണത്തിനുള്ള അവകാശവും 26-ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക മതവിഭാഗങ്ങളുടെ അവകാശവും തമ്മിലുള്ള പാരസ്പര്യം, പ്രത്യേക മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ ഭരണഘടനയുടെ പാര്‍ട്ട് മൂന്നു പ്രകാരമുള്ള മറ്റ് അവകാശങ്ങള്‍ക്ക് അനുസൃമായിരിക്കേണ്ടതുണ്ടോ, 25, 26 അനുച്ഛേദങ്ങള്‍ പ്രകാരമുള്ള ധാര്‍മികതയുടെ വ്യാപ്തി എത്രത്തോളം, അത് ഭരണഘടനാ ധാര്‍മികത ഉള്‍പ്പെടുന്നതാണോ, പ്രത്യേക മതവിഭാഗങ്ങള്‍ക്ക് മൗലിക അവകാശങ്ങള്‍ അവകാശപ്പെടാമോ, 25 (2) ബി പ്രകാരമുള്ള ഹിന്ദു വിഭാഗങ്ങള്‍ എന്നാല്‍ എന്താണ്, ഒരു മതവിഭാഗത്തിന്റെ ആചാരത്തെ അതില്‍ പെടാത്ത ഒരാള്‍ക്ക് പൊതുതാത്പര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്യാനാവുമോ എന്നീ കാര്യങ്ങളാണ് വിശാല ബെഞ്ച് പരിശോധിക്കുക.

    ഇരുപക്ഷത്തിനും അഞ്ച് ദിവസം വീതമാണ് വാദിക്കാന്‍ സമയം ലഭിക്കുക. അടുത്ത തിങ്കളാഴ്ച മുതല്‍ കേസില്‍ വാദം തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

    Post Bottom Ad