• Breaking News

    ജപ്പാന്‍ ആഡംബരക്കപ്പലിലെ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ സ്ഥിരീകരിച്ചു

    Corona confirmed with an Indian on a Japanese luxury cruise ship,www.thekeralatimes.com

    ജപ്പാന്‍ ആഡംബരക്കപ്പല്‍ ഡയമണ്ട് പ്രിന്‍സിലെ ജീവനക്കാരനായ മൂന്നാമത്തെ ഇന്ത്യക്കാരനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. മികച്ച ചികില്‍സ നല്‍കുന്നതിനായി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേര്‍ക്ക് കഴിഞ്ഞ ദിവസം വൈറസ് സ്ഥിരീകരിച്ചിരുന്നു.

    ഇതോടെ ഈ കപ്പലിലുള്ള ഇന്ത്യക്കാരില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളവരുടെ എണ്ണം മൂന്നായി. മൂവരും കപ്പല്‍ ജീവനക്കാരാണ്. ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലാണ് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യോക്കോഹോമ പരിസരത്ത് ക്വാറന്റൈനിലുള്ളത്.

    3700 ഓളം യാത്രക്കാരും ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഇവരില്‍ 138 പേര്‍ ഇന്ത്യക്കാരാണ്. കപ്പലിലുള്ളവരില്‍ 218 പേര്‍ക്ക് ഇതിനോടകം കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

    Post Bottom Ad