• Breaking News

    രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് ആനുകൂല്യങ്ങളില്ല; ‘രണ്ട് കുട്ടി’ നയം നടപ്പാക്കാനൊരുങ്ങി കേന്ദ്രം; ബില്ല് രാജ്യസഭയില്‍

    There are no benefits for more than two children; Center to implement two-child exchange policy; Bill in Rajya Sabha,www.thekeralatimes.com

    രാജ്യത്തിന്റെ ജനസംഖ്യാ നിയന്ത്രണത്തില്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. കുടുംബത്തില്‍ രണ്ട് കുട്ടികള്‍ നയത്തെ പ്രോത്സാഹിപ്പിക്കുന്ന ബില്‍ ശിവസേന എംപി അനില്‍ ദേശായി ആണ് രാജ്യസഭയില്‍ ബില്ല് അവതരിപ്പിച്ചത്. ആര്‍ട്ടിക്കിള്‍ 47A പ്രകാരമാണ് പുതിയ ബില്‍ ഭരണഘടനയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

    47A പ്രകാരം രണ്ട് കുട്ടികളില്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്ക് നികുതി, തൊഴില്‍, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ആനുകൂല്യങ്ങള്‍ നല്‍കരുതെന്ന് ആവശ്യപ്പെടുന്നതാണ് ബില്‍. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ കൈകൊള്ളേണ്ട നടപടികളെ സംബന്ധിച്ചും ബില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ ജനസംഖ്യ 2050 ആകുമ്പോഴേയ്ക്കും ചൈനയെ മറികടക്കുമെന്ന വിലയിരുത്തലിലാണ് ബില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.

    നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ പിന്നാലെ രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാന്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ജനസംഖ്യാ നിയന്ത്രണം രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണെന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

    Post Bottom Ad