• Breaking News

    യു.എ.ഇയില്‍ മലയാളി ദമ്പതികള്‍ക്ക് പൊളളലേറ്റു; ഭര്‍ത്താവിന്റെ നില ഗുരുതരം

    Malayalee couple burned in UAE Her husband's condition is serious,www.thekeralatimes.com

    യുഎഇയില്‍ തീപിടുത്തത്തില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച മലയാളിക്ക് ഗുരുതര പൊളളല്‍. അബുദാബിയിലെ മഫ്രാഖ് ആശുപത്രിയില്‍ ഇരുവരെയും പ്രവേശിപ്പിച്ചു. 90 ശതമാനം പൊളളലേറ്റ അനില്‍ നൈനാന്റെ  നില ഗുരുതരമാണെന്ന് ബന്ധുക്കള്‍ പറയുന്നു. അനിലിന്റെ ഭാര്യ നീനുവിന് പത്തുശതമാനം പൊളളലേറ്റു.

    യുഎഇ ഉം അല്‍ ക്വെയ്‌നിലെ അപ്പാര്‍ട്ട്‌മെന്റില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.  അനിലിന്റെ ഭാര്യ നീനു സുഖം പ്രാപിച്ചു വരുന്നതായും ബന്ധുക്കള്‍ പറയുന്നു. ദമ്പതികള്‍ക്ക് നാലു വയസുളള ഒരു ആണ്‍ കുട്ടിയുണ്ട്.

    അപ്പാര്‍ട്ട്‌മെന്റിന്റെ ഇടനാഴിയില്‍ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് ബോക്‌സില്‍ നിന്നാണ് ഇവര്‍ക്ക് തീ പൊളളലേറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടനെ ഷെയ്ക്ക് ഖലീഫ ജനറല്‍ ആശുപത്രിയിലാണ് ഇവരെ ആദ്യം കൊണ്ടുപോയത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മഫ്രാഖ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

    നീനുവിനാണ് ആദ്യം തീ പൊളളലേറ്റതെന്നും ഭാര്യയെ രക്ഷിക്കാന്‍ ഭര്‍ത്താവ് ഇടനാഴിയിലേക്ക് ഓടി എത്തുകയായിരുന്നുവെന്നുമാണ് നിഗമനം.തുടര്‍ന്ന് അനിലിലേക്ക് തീ ആളിപടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

    Post Bottom Ad