• Breaking News

    പാമ്പ് കടിയേറ്റ് വാവ സുരേഷ് ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരം

    Vava Suresh hospitalized after snake bite  Satisfaction with health,www.thekeralatimes.com

    തിരുവനന്തപുരം: പാമ്പ് കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വാവ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    പത്തനാപുരത്ത് കിണറില്‍ നിന്നും അണലിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് വാവാ സുരേഷിന് അണലിയുടെ കടിയേറ്റത്. ഐസിയുവില്‍ പ്രവേശിപ്പിച്ച വാവ സുരേഷിന് ആന്റിവെനം നല്‍കി വരുകയാണ്. 72 മണിക്കൂര്‍ നിരീക്ഷണം വേണ്ടിവരുമെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ എം എസ് ഷര്‍മദ് അറിയിച്ചു. 

    Post Bottom Ad