• Breaking News

    ‘രാജ്യത്ത് സാമ്പത്തികമാന്ദ്യമില്ല, ഉണ്ടായിരുന്നെങ്കില്‍ ആളുകള്‍ കോട്ടും ജാക്കറ്റും ധരിക്കില്ലായിരുന്നു’- ബി.ജെ.പി, എം.പി

    BJP, MP: If there is no economic crisis in the country, people would not wear jackets or jackets,www.thekeralatimes.com


    ഇന്ത്യയില്‍ സാമ്പത്തികമാന്ദ്യമില്ലെന്ന് ബിജെപി, എംപി വീരേന്ദ്ര സിംഗ്. മാന്ദ്യമുണ്ടായിരുന്നെങ്കില്‍ ജനങ്ങള്‍ കുര്‍ത്തയും മുണ്ടും ധരിക്കുമായിരുന്നു. എന്നാല്‍ ജനങ്ങള്‍ ഇപ്പോഴും കോട്ടും ജാക്കറ്റുമാണ് ധരിക്കുന്നതെന്ന് വീരേന്ദ്ര സിംഗ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ പൊതുജനറാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു വീരേന്ദ്ര സിംഗിന്റെ വിചിത്രവാദം.

    എല്ലായിടത്തും സാമ്പത്തികമാന്ദ്യത്തെ കുറിച്ചാണ് ചര്‍ച്ച നടക്കുന്നത്. എന്തെങ്കിലും മാന്ദ്യമുണ്ടായിരുന്നെങ്കില്‍, നമ്മള്‍ കുര്‍ത്തയും മുണ്ടുമാണ് ധരിക്കേണ്ടത്. അല്ലാതെ കോട്ടും ജാക്കറ്റുമല്ല. സാമ്പത്തികമാന്ദ്യം ഉണ്ടായിരുന്നെങ്കില്‍ നമ്മള്‍ വസ്ത്രങ്ങള്‍ വാങ്ങുമായിരുന്നില്ലെന്നും വിരേന്ദ്ര സിംഗ് പറഞ്ഞു.

    ഇത്തരം വിചിത്ര പ്രസ്താവനകള്‍ വിരേന്ദ്ര സിംഗ് ഇതിനു മുമ്പും ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ ഓട്ടോമൊബൈല്‍ മേഖലയിലെ വളര്‍ച്ചക്കുളള ഉദാഹരണമാണ് ട്രാഫിക് ജാം എന്ന് വിരേന്ദ്ര സിംഗ് പറഞ്ഞിരുന്നു. ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ ഇടിവുണ്ടെങ്കില്‍ എങ്ങനെയാണ് റോഡുകളില്‍ ട്രാഫിക് ജാം അനുഭവപ്പെടുന്നത്. രാജ്യത്തെയും സര്‍ക്കാരിനേയും അപകീര്‍ത്തിപ്പെടുത്താന്‍ ജനങ്ങള്‍ പറയുന്നതാണ് ഇതെന്നായിരുന്നു വിരേന്ദ്ര സിംഗ് പറഞ്ഞിരുന്നത്.

    Post Bottom Ad