• Breaking News

    വാളയാര്‍ കേസ്: ജുഡിഷ്യല്‍ കമ്മീഷന്‍ ഇന്ന് രക്ഷിതാക്കളെ കാണും

    Valayar case: The Judicial Commission will meet parents today,www.thekeralatimes.com

    വാളയാര്‍ പീഡനകേസിലെ വീഴ്ചകള്‍ അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ കാണും.ഇവരില്‍ നിന്ന് മൊഴിയെടുക്കാനാണിത്. പാലക്കാട് ഗസ്റ്റ് ഹൗസില്‍ രാവിലെ 11 നാണ് സിറ്റിംഗ്. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഇടക്കാലത്ത് പ്രവര്‍ത്തിച്ചിരുന്ന ജലജ മാധവനില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുക്കും .

    കേസിലെ പ്രധാന പ്രതികളെയെല്ലാം കോടതി വെറുതെ വിട്ട സാഹചര്യത്തിലാണ് പൊലീസ് അന്വേഷണത്തിലെയും പ്രോസിക്യൂഷന്റെയും വീഴ്ച പരിശോധിക്കാന്‍ സര്‍ക്കാര്‍ റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി പി കെ ഹനീഫയെ ജുഡീഷ്യല്‍ കമ്മീഷനായി നിയോഗിച്ചത്. ഇതിന്റെ ഭാഗമായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജില്‍ നിന്നും കമ്മീഷന്‍ നേരത്തേ മൊഴി രേഖപ്പെടുത്തിയിരുന്നു.

    Post Bottom Ad