• Breaking News

    ഇറാനിൽ കുടുങ്ങിയ 254 ഇന്ത്യൻ തീർഥാടകരിൽ കോവിഡ്-19 സ്ഥിരീകരിച്ചു

    Kovid-19 confirmed 254 Indian pilgrims stranded in Iran,www.thekeralatimes.com

    ഇറാനിൽ കുടുങ്ങിയ 254 ഇന്ത്യൻ തീർഥാടകർക്ക് കോവിഡ് -19 സ്ഥിരീകരിച്ചതായി ഇവരെ പരിശോധിക്കാൻ അയക്കപ്പെട്ട ഒരു സംഘം ഇന്ത്യൻ ഡോക്ടർമാർ വ്യക്തമാക്കി. 254 തീർഥാടകരുടെയും പട്ടിക ലഭിച്ചിട്ടുണ്ടെന്ന് ‘സ്ക്രോൾ.ഇൻ’ റിപ്പോർട്ട് ചെയ്തു. ഇറാനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ കുടുങ്ങിപ്പോയ എല്ലാവരെയും അടുത്ത ദിവസങ്ങളിൽ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

    “കഴിഞ്ഞ 10-12 ദിവസങ്ങളിൽ കുടുങ്ങിയ എല്ലാ യാത്രക്കാരിൽ നിന്നും അവർ സാമ്പിളുകൾ എടുത്തിരുന്നു, ഇപ്പോൾ ഫലങ്ങൾ വന്നിരിക്കുന്നു,” ഇറാനിൽ കുടുങ്ങിയ തീർഥാടകരിലൊരാളായ 36 കാരനായ മുഹമ്മദ് ഇമ്രാൻ ഫോണിലൂടെ പറഞ്ഞതായി സ്ക്രോൾ.ഇൻ റിപ്പോർട്ട് ചെയ്തു.

    കോവിഡ് -19 പോസിറ്റീവ് രോഗികളിൽ ഭൂരിഭാഗവും 50 വയസ്സിനു മുകളിലുള്ളവരാണെന്ന് മുഹമ്മദ് ഇമ്രാൻ പറയുന്നു. പരിശോധനയിൽ മുഹമ്മദ് ഇമ്രാന് രോഗമില്ല. ഫെബ്രുവരി മുതൽ ഇറാനിൽ കുടുങ്ങിയ കാർഗിലിൽ നിന്നുള്ള 850 തീർഥാടകരുടെ കൂട്ടത്തിലുള്ളവരാണ് ഈ രോഗികൾ.

    ചൊവ്വാഴ്ച, കോവിഡ് -19 രോഗികളെ ഐസൊലേഷനിൽ നിർത്താനും ഇറാനിൽ ചികിത്സ ആരംഭിക്കാനും ഇന്ത്യൻ അധികൃതർ താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കാർഗിലിലെ ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ ചീഫ് എക്‌സിക്യൂട്ടീവ് കൗൺസിലർ ഫിറോസ് ഖാൻ പറഞ്ഞതായി സ്ക്രോൾ.ഇൻ റിപ്പോർട്ട് ചെയ്തു.

    “അവിടെയുള്ള ഡോക്ടർമാർ ഇന്ത്യക്കാരായിരിക്കും, പക്ഷേ കാര്യങ്ങൾ ഇറാനിയൻ സർക്കാരിന്റെ മൊത്തത്തിലുള്ള നിയന്ത്രണത്തിലായിരിക്കും,” ഖാൻ കൂട്ടിച്ചേർത്തു. പരിശോധനയിൽ നെഗറ്റീവ് ആയിട്ടുള്ളവരെ തുടർന്നുള്ള ദിവസങ്ങളിൽ മൂന്ന് ബാച്ചുകളായി ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. “അതിനുശേഷം, പോസിറ്റീവ് ആയവരെ പ്രത്യേകമായി ഇന്ത്യയിലേക്ക് കൊണ്ടുപോകാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

    Post Bottom Ad