• Breaking News

    വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ 'ബ്രേക്ക് ദ ചെയിൻ' സൗകര്യമൊരുക്കി


    വെള്ളനാട്: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി വെള്ളനാട്‌ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ബ്രേക്ക് ദ ചെയിൻ സൗകര്യമൊരുക്കി. ഓഫീസ് ജീവനക്കാർക്കും പൊതുജനങ്ങൾക്കും കൈകൾ വൃത്തിയാക്കുന്നതിന് ഫ്രണ്ട് ഓഫീസിനോട് ചേർന്നാണ് സൗകര്യം ഒരുക്കിയത്. ബ്ലോക്ക് പ്രസിഡൻറ് എസ്.എസ്. അജിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ജ്യോതിഷ്കുമാർ, ബ്ലോക്ക് സെക്രട്ടറി ആർ.എസ്. രംജിത്ത് തുടങ്ങിയവർ പങ്കെടുത്തു. ആശയ പ്രചാരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകം ലഘുലേഖ പുറത്തിറക്കി.


    Post Bottom Ad