• Breaking News

    വെള്ളനാട് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവം ക്ഷേത്ര ചടങ്ങുകളിൽ ഒതുക്കും

    വെള്ളനാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുളള സർക്കാർ നിർദേശത്തെ തുടർന്ന്
    വെള്ളനാട് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവം ക്ഷേത്ര ചടങ്ങുകളിൽ ഒതുക്കും. ഇത്തവണത്തെ തൂക്കവും സമൂഹപൊങ്കാലയും ചടങ്ങിലൊതുക്കാനാണ് ക്ഷേത്ര ഭാരവാഹികളുടെ തീരുമാനം. 19-ന് ആരംഭിക്കുന്ന ഉത്സവ ചടങ്ങുകൾ 28-ന് സമാപിക്കും.19-ന് വൈകീട്ട് 7.30-ന് തൃക്കൊടിയേറ്റ്. 24-ന് രാവിലെ 10.30-ന് നാഗർക്ക് നൂറുംപാലും. 26-ന് രാവിലെ 9-ന്‌ മേൽശാന്തിയുടെ നേതൃത്വത്തിൽ ഒരു പൊങ്കാല മാത്രം നടത്തും. 28-ന് ഉച്ചയ്ക്ക് 2.00-ന് നടക്കുന്ന തൂക്കം വഴിപാട് പണ്ടാരവക തൂക്കത്തിൽ ഒതുക്കും. ഉത്സവത്തിന് പരമാവധി ആൾക്കൂട്ടം ഒഴിവാക്കി ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ക്ഷേത്ര പ്രസിഡൻറ് കെ.ജനാർദന‌ൻ നായർ, വൈസ് പ്രസിഡൻറ് വെള്ളനാട് ശ്രീകണ്ഠൻ, സെക്രട്ടറി എം.സുകുമാരൻ നായർ, ജോയിൻറ് സെക്രട്ടറി ഡി.ബ്രഹ്മദേവൻ നായർ, ട്രഷറർ ടി.ശ്രീകുമാരൻ നായർ, പബ്ലിസിറ്റി കൺവീനർ എം.എസ്.ഉദയകുമാർ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

    Post Bottom Ad