• Breaking News

    ‘കൊറോണയെ കൂവിത്തോല്‍പ്പിക്കാനാകില്ല; 38 ഡിഗ്രി ചൂടില്‍ കൊറോണ അങ്ങ് ചത്തും പോകില്ല’- ചെന്നിത്തലയ്‌ക്ക് എതിരെ എ. എ റഹീം

    Can't corrode the corona; In 38 degree heat, the corona will not die. A raheem,www.thekeralatimes.com

    ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് ‘മീഡിയ മാനിയ’ എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം രംഗത്ത്. ആരോഗ്യ മന്ത്രിയ്ക്കല്ല, താങ്കള്‍ക്കാണ് മീഡിയ മാനിയയെന്ന് റഹീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

    ലോകാരോഗ്യ സംഘടനയ്ക്കും മീഡിയ മാനിയ ഉണ്ടെന്ന് വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞാല്‍ ലോകശ്രദ്ധ കിട്ടിയേയ്ക്കും. ഒന്നു നോക്കുന്നോ? എന്നും റഹീം പരിഹസിച്ചു.

    നല്ലത് ചെയ്യേണ്ട കാലത്ത് ഇതു പോലെ ‘കൂവിനടന്നാല്‍’ പിന്നെ എന്നെന്നേയ്ക്കുമായി നിങ്ങള്‍ തോറ്റോടുമെന്നും റഹീം ഓര്‍മ്മപ്പെടുത്തി.

    ഫെയ്‌സ്ബുക്ക് കുറിപ്പ്

    ആരോഗ്യ മന്ത്രിയ്ക്കല്ല, താങ്കള്‍ക്കാണ് മീഡിയ മാനിയ. മാധ്യമ ഭ്രമം കലശലായതിനാല്‍ മാത്രമാണ് ഇങ്ങനെ ആരോപണം ഉന്നയിക്കാന്‍ താങ്കള്‍ക്ക് കഴിയുന്നത്.
    ലോകാരോഗ്യ സംഘടന കോവിഡ് 19 ലോക മഹാ മാരിയായി പ്രഖ്യാപിച്ചത് മണിക്കൂറുകള്‍ക്ക് മുന്‍പാണ്. ലോകാരോഗ്യ സംഘടനയ്ക്കും മീഡിയ മാനിയ ഉണ്ടെന്ന് വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞാല്‍ ലോകശ്രദ്ധ കിട്ടിയേയ്ക്കും. ഒന്നു നോക്കുന്നോ?

    പരിഭ്രാന്തി പടര്‍ത്താനല്ല, അവധാനതയോടെ, ലോകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്ന പ്രോട്ടോക്കോള്‍ അതേപടി പിന്തുടരുകയാണ് കേരളാ സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഈ പ്രവര്‍ത്തനങ്ങളെ രാജ്യമാകെയും, രാജ്യാന്തര സമൂഹവും മാതൃകാപരമെന്നു വിശേഷിപ്പിക്കുമ്പോള്‍ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങള്‍ മാത്രമുള്ള അങ്ങയുടെ മനസ്സില്‍ അസ്വസ്ഥതയുണ്ടാകുന്നത് കൊറോണ പോലെതന്നെ മരുന്നില്ലാത്ത അസുഖമാണ്.

    ആരോഗ്യ മന്ത്രിയുടെ വാര്‍ത്താസമ്മേളനം കണ്ടിട്ടല്ല, കേരളാ മാതൃക മനസ്സിലാക്കിയാണ് ബിബിസി കേരളത്തെ മാതൃകയെന്ന് വിശേഷിപ്പിച്ചത്.
    കൊറോണ നേരിടാന്‍ കേരളം ഇന്ന് ചിന്തിക്കുന്നത്, നാളെ രാജ്യം നടപ്പിലാക്കുമെന്ന് ഇന്ത്യ ടുഡേയില്‍ രാജീവ് സര്‍ദേശായി പറഞ്ഞത് വൈറലായ നിമിഷങ്ങളിലാണ് താങ്കള്‍ അസ്വസ്ഥനായി ഇങ്ങനെയൊക്ക വിളിച്ചു കൂവുന്നത്.

    രാഷ്ട്രീയം നാടിന്റെ നന്മയ്ക്കാകണം.
    ഒന്ന് നാവടക്കൂ… നമുക്കെല്ലാവര്‍ക്കും ഒറ്റക്കെട്ടായി നില്‍ക്കണം, സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക എന്നതാണ് ഇപ്പോള്‍ ഏവരുടെയും ഒരേയൊരു കടമ.

    ശ്രദ്ധിക്കുക, കൊറോണയെ കൂവിത്തോല്‍പ്പിക്കാനാകില്ല
    38ഡിഗ്രി ചൂടില്‍ കൊറോണ
    അങ്ങ് ‘ചത്തും പോകില്ല’.
    എന്നാല്‍ നല്ലത് ചെയ്യേണ്ട കാലത്ത് ഇതു പോലെ ‘കൂവിനടന്നാല്‍’ പിന്നെ എന്നെന്നേയ്ക്കുമായി നിങ്ങള്‍
    തോറ്റോടും.


    Post Bottom Ad