• Breaking News

    ആറു രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിർത്തി എയര്‍ ഇന്ത്യ

    Air India suspends flights to six countries,www.thekeralatimes.com

    ന്യൂഡല്‍ഹി: ആറു രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിർത്തി എയര്‍ ഇന്ത്യ. ലോകവ്യാപകമായി കൊറോണ വൈറസ്(കോവിഡ് 19) പടര്‍ന്നു പിടിക്കുന്നതിനാൽ സ്പെയിന്‍, ജര്‍മനി, ദക്ഷിണ കൊറിയ,ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുളള സര്‍വീസുകളാണ് റദ്ദാക്കിയതെന്നും ഏപ്രില്‍ 30 വരെ ഈ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

    നേരത്തെ ഇറ്റാലിയന്‍ തലസ്ഥാനമായ റോം, മിലന്‍, ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോള്‍ എന്നിവിടങ്ങളിലേക്ക് മാര്‍ച്ച് 14 മുതല്‍ 28 വരെയുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നിയന്ത്രണം.ഏർപ്പെടുത്തിയത്.

    Post Bottom Ad