• Breaking News

    ഡല്‍ഹി കലാപത്തില്‍ 2647 പേരെ പിടികൂടി; 153 ആയുധങ്ങള്‍ കലാപകാരികളില്‍ നിന്നും പിടിച്ചെടുത്തു; കലാപം ആസൂത്രിതമെന്ന് അമിത് ഷാ

    2647 people arrested in Delhi riots 153 weapons recovered from the rebels; Shah says riot is planned,www.thekeralatimes.com

    ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ നടന്ന കലാപം ആസൂത്രിതമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കലാപത്തില്‍ ആസൂത്രണം നടന്നത് സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ലോക്‌സഭയില്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

    കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 2647 പേര്‍ പിടിയിലായിട്ടുണ്ട്. 153 ആയുധങ്ങള്‍ കലാപകാരികളില്‍ നിന്നും പിടിച്ചെടുത്തു. അറസ്റ്റിലായ മൂന്ന് പേര്‍ കലാപത്തിനായി പണം നല്‍കിയവരാണ്. ഫെബ്രുവരി 27 മുതല്‍ ഇന്നു വരെ സംഭവത്തില്‍ 700 എഫ്‌ഐഐറുകള്‍ രജിസ്റ്റര്‍ ചെയ്തു. 49 കേസുകള്‍ ആയുധ നിരോധന നിയമപ്രകാരമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിരപരാധികള്‍ക്ക് നേരെ നടപടി എടുത്തിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സാക്ഷിമൊഴികള്‍ ക്യാമറ ഉപയോഗിച്ച് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.

    ഡല്‍ഹി കലാപം നിയന്ത്രിച്ച ഡല്‍ഹി പോലീസിനെ അമിത് ഷാ അഭിനന്ദിച്ചു. സംഘര്‍ഷ സ്ഥലത്ത് പോലീസ് കാര്യങ്ങള്‍ കൃത്യമായി നിയന്ത്രിച്ച് കൊണ്ടിരുന്നു. 36 മണിക്കൂറിനുള്ളില്‍ കലാപം നിയന്ത്രിക്കാന്‍ പോലീസിന് ആയി. ഫെബ്രുവരി 25 ന് രാത്രി 11 മണിക്ക് ശേഷം അക്രമ സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. നമസ്‌തേ ട്രംപില്‍ പങ്കെടുക്കാതെ താനും പോലീസുകാര്‍ക്കൊപ്പമിരുന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. കലാപത്തിന്റെ അടുത്ത ദിവസങ്ങളില്‍ തന്നെ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.. 1.70 കോടി ജനങ്ങളാണ് ഡല്‍ഹിയില്‍ ഉള്ളത്. ഇതില്‍ 20 ലക്ഷത്തില്‍ താഴെ ജനങ്ങളെ മാത്രമാണ് കലാപം ബാധിച്ചത്. ഇതിന് പിന്നില്‍ പോലീസിന്റെ പ്രവര്‍ത്തനാമാണെന്നും ഇത് അഭിനന്ദനാര്‍ഹമാണെന്നും അമിത് ഷാ പറഞ്ഞു.

    ഡല്‍ഹിയില്‍ നടന്ന സംഭവ വികാസങ്ങളെ പ്രതിപക്ഷം രാഷ്ട്രീയ വത്കരിക്കുകയാണ്. കലാപം എങ്ങിനെ ഉണ്ടായെന്നും അത് അവതരിപ്പിക്കപ്പെട്ടത് എങ്ങിനെയെന്നും വിശദീകരിക്കാം. ഹോളി ആഘോഷത്തിനിടയില്‍ വര്‍ഗ്ഗീയ ലഹളകള്‍ ഒഴിവാക്കാനാണ് ഹോളി കഴിഞ്ഞ് കലാപം ചര്‍ച്ചചെയ്താല്‍ മതിയെന്ന് ആവശ്യപ്പെട്ടതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അമിത് ഷാ അനുശോഷനം രേഖപ്പെടുത്തി

    Post Bottom Ad