• Breaking News

    ജ്യോതിരാദിത്യ സിന്ധ്യക്ക് നേരെ ആക്രമണം; കോണ്‍ഗ്രസെന്ന് ആരോപണം

    Attack on Jyotiraditya Scindia; Allegedly Congress,www.thekeralatimes.com

    മധ്യപ്രദേശ് കോണ്‍ഗ്രസ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി ബി.ജെ.പിയില്‍ ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യക്ക് നേരെ ആക്രമണം. ഇന്നലെ രാഥ്രി ഭോപ്പാല്‍ കമല പാര്‍ക്കിന് സമീപമാണ് സംഭവം.

    കരിങ്കൊടിയുമായെത്തിയ സംഘം സിന്ധ്യയുടെ കാറിനെ നേരെ കല്ലെറിയുകയായിരുന്നു. അക്രമത്തിന് പിന്നാല്‍ കോണ്‍ഗ്രസാണെന്ന് മുന്‍ മുഖ്യമന്ത്രി
    ശിവരാജ് സിംഗ് ചൗഹാന്‍ ആരോപിച്ചു.

    അതേ സമയം മധ്യപ്രദേശ് സര്‍ക്കാരില്‍ പ്രതിസന്ധി തുടരുന്നതിനിടെ രാജിയില്‍ വിശദീകരണം തേടി വിമത എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ വീണ്ടും കത്ത് നല്‍കി. നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് ആവശ്യം.

    Post Bottom Ad