• Breaking News

    അരിച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് പുകയില ഉല്‍പന്നങ്ങള്‍ കടത്തിയ ചരക്കുലോറി പിടിച്ചെടുത്തു

    They seized tobacco and smuggled goods,www.thekeralatimes.com

    ബത്തേരി : അവശ്യവസ്തുക്കളുമായെത്തുന്ന ചരക്കുലോറികള്‍ ചെക്‌പോസ്റ്റ് കടത്തിവിടാനുള്ള അനുവാദം മറയാക്കി അതിര്‍ത്തി വഴി പുകയില ഉല്‍പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച ചരക്കുലോറി മുത്തങ്ങയില്‍ എക്‌സൈസ് പിടിച്ചെടുത്തു. ലോറി ഡ്രൈവര്‍ കൊടുവള്ളി സ്വദേശി വെണ്ണക്കാട് സലിം അറസ്റ്റില്‍. അരിച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് 150 കിലോ പുകയില ഉല്‍പന്നങ്ങളാണ് ഇയാള്‍ അതിര്‍ത്തി കടത്താന്‍ ശ്രമിച്ചത്.

    അരിച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച 150 കിലോ പുകയില ഉല്‍പന്നങ്ങളാണ് ഇയാള്‍ അതിര്‍ത്തി കടത്താന്‍ ശ്രമിച്ചത്. എക്‌സൈസ് ഇന്റലിജന്‍സിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടന്നത്.

    Post Bottom Ad