• Breaking News

    ഭക്തി സാന്ദ്രമായി തലസ്ഥാന നഗരി ; ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് സമാപനം

    The capital city of devotion; Conclusion of Attukal Pongala Mahotsavam,www.thekeralatimes.com

    തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തില്‍ ഭക്തി സാന്ദ്രമായി തലസ്ഥാന നഗരി. ഭക്തജനങ്ങള്‍ ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ച് മടങ്ങി. കേരളത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും എത്തിയ ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ തലസ്ഥാനത്ത് എത്തിയത്.

    രാവിലെ പത്ത് മണിയോടെയാണ് പൊങ്കാല മഹോത്സവത്തിന് ആരംഭമായത്. ശുദ്ധപുണ്യാഹത്തോടെ അടുപ്പുവെട്ട് ചടങ്ങുകള്‍ ആരംഭിച്ചു. ആറ്റുകാല്‍ ക്ഷേത്ര തന്ത്രി ശ്രീ കോവില്‍ നിന്നും ദീപം പകര്‍ന്ന് മേല്‍ ശാന്തിയ്ക്ക് കൈമാറി. മേല്‍ ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ പകര്‍ന്നതിന് ശേഷം കിലോ മീറ്ററുകളോളം നീണ്ടു കിടക്കുന്ന മറ്റുള്ള അടുപ്പുകളിലേക്കും തീ പകര്‍ന്നു. തുടര്‍ന്ന് ഭക്തജനങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു.

    പതിവിന് വിപരീതമായി ലോകത്തെ തന്നെ ഭീതിയില്‍ ആഴ്ത്തിയ കൊവിഡ് 19 രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു ആറ്റുകാല്‍ പൊങ്കാല മഹോത്സവം നടന്നത്. അതിനാല്‍ തന്നെ മാസ്‌ക്കുകള്‍ അടക്കം ധരിച്ചാണ് ആളുകള്‍ പൊങ്കാലയിടാന്‍ എത്തിയത്. പൂര്‍ണ്ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ചാണ് പൊങ്കാല നടന്നത്. രോഗ ഭീതിയെയും കടുത്ത ചൂടിനെയും വകവെയ്ക്കാതെയാണ് പൊങ്കാലയക്കായി ഭക്തജനങ്ങള്‍ എത്തിയത്. ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയിടാന്‍ ചലച്ചിത്ര താരങ്ങള്‍ അടക്കമുള്ള പ്രമുഖരും പതിവ് പോലെ എത്തിയിരുന്നു.

    ഉച്ചയ്ക്ക് 2. 10 നായിരുന്നു നിവേദ്യം. നിവേദ്യത്തിന് ശേഷമാണ് ഭക്തര്‍ എല്ലാം അവരവരുടെ വീടുകളിലേക്ക് മടങ്ങിയത്. അടുത്ത വര്‍ഷത്തെ പൊങ്കാല മഹോത്സവത്തിനായുള്ള കാത്തിരിപ്പാണ് ഇനിയെന്ന് ഭക്തജനങ്ങള്‍ പറയുന്നു.

    Post Bottom Ad