• Breaking News

    ഓസ്‌ട്രേലിയന്‍ ആഭ്യന്തരമന്ത്രി ആശുപത്രിയില്‍; കൊറോണ സ്ഥിരീകരിച്ചു

    Australian Home Minister hospitalized Corona confirmed,www.thekeralatimes.com

    ഓസ്‌ട്രേലിയന്‍ ആഭ്യന്തരമന്ത്രി പീറ്റര്‍ ഡറ്റനും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആഭ്യന്തര മന്ത്രി പീറ്റര്‍ ഡറ്റന് വൈറസ് ബാധ സ്ഥിരീകരിച്ചത്. പനിയും തൊണ്ട വേദനയും അനുഭവപ്പെട്ട ഉടനെ ക്വീന്‍സ്ലാന്റ് ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടതായും കൊവിഡ്-19 പരിശോധന നടത്തിയതായും പീറ്റര്‍ ഡറ്റന്‍ പറഞ്ഞു. അദ്ദേഹത്തിന് രോഗബാധയുള്ളതായി ഉച്ചയോടെ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    അടുത്തിടെ പീറ്റര്‍ ഡറ്റന്‍ അമേരിക്കിയലേക്ക് യാത്ര ചെയ്തിരുന്നു. ക്വീന്‍സ്ലാന്റില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്ന 35ാമത്തെ വ്യക്തിയാണ് പീറ്റര്‍ ഡറ്റന്‍. പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനറ്റ് സുരക്ഷാ സമിതി യോഗത്തില്‍ ഈയാഴ്ച ആദ്യം പീറ്റര്‍ ഡറ്റന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. നേരത്തേ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊറോണബാധ സ്ഥിരീകരിച്ചിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

    Post Bottom Ad