• Breaking News

    ജി.എസ്.ടി ആനുകൂല്യം ലഭിച്ചിട്ടും വില കുറച്ചില്ല; പതഞ്ജലിയ്ക്ക് 75 കോടി രൂപ പിഴ

    Despite the GST benefit, the price has not been reduced; Patanjali gets Rs 75 crore fine,www.thekeralatimes.com

    ജി.എസ്.ടി ആനുകൂല്യം അനുവദിച്ചിട്ടും വില കുറയ്ക്കാന്‍ തയ്യാറാവാതിരുന്ന പത്ഞ്ജലിക്ക് 75.1 കോടി രൂപ പിഴ. ജി.എസ്.ടി. നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാത്തതിനാണ് നാഷണല്‍ ആന്‍റി പ്രോഫിറ്റേറിയന്‍ അതോറിറ്റി (എന്‍.ഐ.എ) ഭീമന്‍ തുക പിഴ ചുമത്തിയത്.

    ജി.എസ്.ടി. നിരക്ക് കുറച്ചിട്ടും കമ്പനി പുറത്തിറക്കിയ വാഷിംഗ് പൗഡര്‍ വില വര്‍ദ്ധിപ്പിച്ച് വില്‍പ്പന നടത്തിയെന്നാണ് അതോറിറ്റിയുടെ കണ്ടെത്തല്‍. ജി.എസ്.ടി. 28 ശതമാനത്തില്‍ നിന്ന് 18 ആയി കുറച്ചിട്ടും, 18 ഉള്ളത് 12 ആയി കുറച്ചിട്ടും ഇതിന്റെ ഗുണം ഉപഭോക്താവിന് ലഭിച്ചില്ലെന്നും അതോറിറ്റി വിലയിരുത്തി.

    മൂന്നു മാസത്തിനകം സംസ്ഥാനങ്ങളുടെയും, കേന്ദ്രത്തിന്റെ ഉപഭോക്തൃക്ഷേമ ഫണ്ടുകളില്‍ പിഴത്തുക നിക്ഷേപിക്കണമെന്നാണ് നിര്‍ദേശം. ഇതിന് 18 ശതമാനം ജി.എസ്.ടിയും നല്‍കണം.

    Post Bottom Ad