• Breaking News

    വിദേശികള്‍ക്ക് നേരെ മോശം പെരുമാറ്റം ഉണ്ടാകരുത്: കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

    There should be no ill-treatment towards foreigners CM says strict action,www.thekeralatimes.com

    വിനോദ സഞ്ചാരികളോട് ആശാസ്യകമല്ലാത്ത പെരുമാറ്റം ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗപ്രതിരോധത്തിന് വേണ്ടി ആരും നിയമം കയ്യിലെടുക്കരുതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

    കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ നിന്നും ഇറ്റലിയില്‍ നിന്നും വന്ന രണ്ടുപേര്‍ക്ക് വടക്കന്‍ കേരളത്തില്‍ ഒരു സ്ഥലത്തും താമസിക്കാന്‍ സ്ഥലം കിട്ടിയില്ല. കഴിക്കാന്‍ ഭക്ഷണം പോലുമില്ലാത്ത സ്ഥിതിവിശേഷമുണ്ടായി. രണ്ട് ദിവസമാണ് അവര്‍ കഷ്ടപ്പെട്ടത്.

    നാണംകെട്ട പരിപാടിയാണ് ഇത്. ഇത്തരം രീതികള്‍ നമ്മുടെ നാടിന് ചേര്‍ന്ന പണിയല്ലെന്ന് മനസ്സിലാക്കണം. ഇതോടെ എല്ലാത്തിനും അവസാനമാകുന്നില്ല. രോഗത്തെ പ്രതിരോധിക്കാനാണ് നമ്മള്‍ ശ്രമിക്കുന്നത്. അതിജീവിച്ചെന്ന നാട് എന്ന നിലയില്‍ സംസ്ഥാനത്തെ എത്തിക്കേണ്ടതുണ്ട്.

    വിദേശസഞ്ചാരികള്‍ക്ക് മോശം അനുഭവം ഉണ്ടാവുന്നത് തുടര്‍ന്നാല്‍ അത് കേരളത്തെക്കുറിച്ച് മോശം അഭിപ്രായം ഉണ്ടാക്കും. വിനോദസഞ്ചാരമേഖലയെ ഇത് ഗുരുതരമായി ബാധിക്കും. അതിനാല്‍ ടൂറിസ്റ്റുകള്‍ക്കെതിരെ മോശം ഇടപെടല്‍ ഉണ്ടാകരുത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Post Bottom Ad