• Breaking News

    പുറത്തിറങ്ങുന്നവരെ വെടിവെക്കുന്ന പൊലീസുകാര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് ബിജെപി എംഎല്‍എ

    BJP MLA promises a reward to policemen who shoot releases,www.thekeralatimes.com

    ലോക്ക് ഡൌണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുന്നവരുടെ മുട്ടിന് താഴെ വെടിവെക്കണമെന്ന് ബിജെപി എംഎല്‍എ. ഗാസിയാബാദ് എംഎല്‍എയായ നന്ദ്കിഷോര്‍ ഗുര്‍ജാറാണ് ഈ അപകടകരമായ നിര്‍ദ്ദേശം മുന്നിലേക്ക് വെച്ചത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

    പറഞ്ഞത് കേട്ടില്ലെങ്കില്‍ മുട്ടുകാലില്‍ തന്നെ വെടിവെക്കണം. സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തവര്‍ തീവ്രവാദികളാണ്. അവരെ രാജ്യദ്രോഹികളായി കണക്കാക്കണം. അങ്ങനെ വെടിവെക്കുന്ന പൊലീസുകാര്‍ക്ക് എന്‍റെ കയ്യില്‍ നിന്നും 5100 രൂപ സമ്മാനം നല്‍കപ്പെടും. ഗുര്‍ജാര്‍ പറഞ്ഞു.

    മാര്‍ക്കറ്റുകളിലും മറ്റും ഒരുപാട് ആളുകള്‍ കൂട്ടം കൂടുന്നതായും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗോമൂത്രം കുടിച്ചാല്‍ കൊറോണ വൈറസ് മരിച്ചുപോകുമെന്ന വിവാദ പ്രസ്ഥാവന നടത്തി ഗുര്‍ജാര്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

    Post Bottom Ad