• Breaking News

    വര്‍ക്കലയില്‍ ആന്‍റി കൊറോണ ജ്യൂസ് വില്‍പ്പന നടത്തി ബ്രിട്ടീഷുകാരൻ

    British sold anti-corona juice at Varkala,www.thekeralatimes.com

    വര്‍ക്കല ഹെലിപ്പാഡിന് സമീപം ഭക്ഷണശാലയ്ക്ക് മുമ്പില്‍ ‘ആന്റികൊറോണ വൈറസ് ജ്യൂസ്’ എന്ന ബോർഡ് സ്ഥാപിച്ച ഉടമയായ വിദേശിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്ത് താക്കീത് ചെയ്തു വിട്ടയച്ചതായി റിപ്പോർട്ട്.

    ക്ലിഫിൽ പ്രവർത്തിക്കുന്ന കോഫി ടെംപിൾ എന്ന കഫെയുടെ ഉടമയായ അറുപതുകാരനായ ബ്രിട്ടീഷുകാരനാണ് ബോർഡ് വച്ചത്. ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേർത്തു തയ്യാറാക്കിയ ജ്യൂസിനു ആന്റി കൊറോണ എന്ന പേരും നൽകി 150 രൂപ നിരക്കും എഴുതി ചേർത്തു. വിവരമറിഞ്ഞെത്തിയ വർക്കല പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. ഇയാളുടെ കടയിലെ ബോര്‍ഡ് നീക്കം ചെയ്തിട്ടുണ്ട്.

    Post Bottom Ad