• Breaking News

    വിദ്യാര്‍ത്ഥികളെ കാര്‍ ഇടിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസ്

    Students hit by car; Driver charged with attempted murder,www.thekeralatimes.com

    പൂച്ചാക്കല്‍ ശ്രീകണ്‌ഠേശ്വരം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആറുപേരെ കാറിടിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. വധശ്രമം, മദ്യപിച്ച് വാഹനമോടിക്കല്‍ എന്നീവ ചേര്‍ത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

    ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന അസ്സം സ്വദേശി ആനന്ദിനെതിരെയും കേസെടുത്തു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ പൂച്ചാക്കല്‍ പൊലീസ് അറസ്റ്റ് ചെയ്യും.

    അതേസമയം അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൂന്നിടങ്ങളിലായി ഒരേ കാറിടച്ച് ആറുപേര്‍ക്ക് പരിക്കേറ്റത്.

    Post Bottom Ad